തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. പട്ടർലപ്പാട് ഗ്രാമത്തിലെ സ്വവസതിയിൽ വെച്ചാണ് ഇന്ന് പുലർച്ചെ കോൺഗ്രസ് ഗുണ്ടകൾ രാമറാവുവിനെ കുത്തി കൊന്നത്. അക്രമികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. രാമറാവുവിന്റെ വിയോഗത്തിൽ സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വിയോഗത്തിൽ പങ്കുചേരുന്നു.







