Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു

ഒക്ടോബർ 20 സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സഖാവ് സി എച്ച്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം എക്കാലവും നടത്തിയത്. സഖാവ് സി എച്ച് അന്തരിച്ചിട്ട് ഈ ഒക്ടോബർ 20 ന് 53 വർഷം തികയുകയാണ്‌. സാമൂഹ്യതിന്മകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ സ്മരണ മുന്നോട്ടുള്ള പാതയിൽ പാർടി പ്രവർത്തകർക്ക്‌ പ്രോത്സാഹനമാകും. സിപിഐ എമ്മിനെ കേഡർ പാർടിയായി മാറ്റുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച സിഎച്ച്‌ മികച്ച സംഘാടകനുമായിരുന്നു. ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നതിന് പ്രയോഗിക നിർദേശം നൽകുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമാകണം സി എച്ച് ദിനാചരണം. പാർടി പതാക ഉയർത്തിയും അനുസ്മരണം സംഘടിപ്പിച്ചും ദിനാചരണം വിജയിപ്പിക്കാൻ അഭ്യർഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.