ഇന്നലെ (നവംബർ 10) രാത്രി ഡൽഹിയിലുണ്ടായ സ്ഫോടനത്തെ അപലപിക്കുന്നു. സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഡൽഹിയുടെെ സമീപ പ്രദേശങ്ങളിൽ നിന്ന് വൻ തോതിൽ സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെത്തിയെന്ന റിപ്പോർട്ട് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അവ ഡൽഹിയിലെ ആക്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം. ഇത് ഒരു സംഘടിത ശൃംഖലയുടെ പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങൾ പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കുകയും സമാധാനവും ഐക്യവും നിലനിർത്തുകയും വേണമെന്ന് അഭ്യർഥിക്കുന്നു.







