ട്രേഡ്‌യൂണിയനുകളുടെ എതിർപ്പുകൾ അവഗണിച്ച് ലേബർ കോഡുകൾ വിജ്‌ഞാപനം ചെയ്‌ത നടപടി കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയനിലപാടുകൾക്ക് മറ്റൊരു ഉദാഹരണമാണ്. സർക്കാരിനോട് ചേർന്നുനിൽക്കുന്ന ചങ്ങാത്ത മുതലാളിമാർക്കുള്ള സമ്മാനമാണിത്. തൊഴിലാളിവർഗം ലേബർ കോഡുകൾക്കെതിരായ പ്രക്ഷോഭപാതയിലാണ്. ഇൗ പോരാട്ടങ്ങളെ സിപിഐ എം പിന്തുണയ്‌ക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യും– പിബി കമ്മ്യൂണിക്കെയിൽ അറിയിച്ചു. ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു.







