Skip to main content

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണം

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടർമാരാണ് ഇത്തവണയുണ്ടായിരുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.6 ശതമാനം വർദ്ധനവ്. 71.6 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തു എന്നതും ശ്രദ്ധമാണ്. ഇത് രാഷ്ട്രീയ പങ്കാളിത്തത്തിൽ സ്ത്രീകളുടെ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു.

തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ കാര്യത്തിൽ എൻ‌ഡി‌എയ്ക്ക് വലിയ നേട്ടമൊന്നും ലഭിച്ചില്ലെങ്കിലും നിയമസഭയിൽ സീറ്റ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു. മുഴുവൻ സംസ്ഥാന സംവിധാനത്തെയും ഭരണസഖ്യം തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗപ്പെടുത്തി. നിരവധി കൃത്രിമങ്ങൾ നടത്തി, വൻതോതിൽ പണവും സംസ്ഥാനത്തിന് പുറത്തുനിന്ന് ധാരാളം ആളുകളെയും എത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണ വർഗീയ, ജാതീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇത് മഹാസഖ്യം ഉയർത്തിയ ജനങ്ങളുടെ പ്രശ്‌നങ്ങളെ മുക്കിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതപരമായ മനോഭാവം, എസ്ഐആർ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ സിപിഐ എം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന് അനുകൂലമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഒരുമാസം നീളുന്ന തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായി. തെക്ക്– മധ്യ കേരളത്തിലെ ഏഴു ജില്ലകളിൽ ഡിസംബർ ഒമ്പതിനും വടക്കൻ കേരളത്തിൽ ഏഴു ജില്ലകളിൽ 11നുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.