സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കുക
18/10/2022സഖാവ് സി എച്ച് കണാരൻ ദിനം ഒക്ടോബർ 20ന് സമുചിതം ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച മഹാപ്രതിഭയാണ് സഖാവ് സി എച്ച്.
