Skip to main content

സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കുക

സഖാവ് സി എച്ച് കണാരൻ ദിനം ഒക്ടോബർ 20ന് സമുചിതം ആചരിക്കാൻ മുഴുവൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച മഹാപ്രതിഭയാണ് സഖാവ് സി എച്ച്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ഇന്ന്‌ കേരള സമൂഹം വീണ്ടും അത്തരമൊരു പോരാട്ടം സജീവമാക്കേണ്ട സാഹചര്യത്തിലാണ്‌. സി എച്ച് അന്തരിച്ചിട്ട് അര നൂറ്റാണ്ട്‌ തികയുന്ന വേളയിൽ സാമൂഹ്യതിന്മകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ സ്‌മരിച്ച്‌, ആ പാതയിലൂടെ മുന്നേറാനാകണം.

കേഡർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നിലനിർത്തുന്നതിലൂടെയും സിപിഐ എമ്മിനെ കേഡർ പാർടിയായി മാറ്റുന്നതിൽ സി എച്ച്‌ നിസ്‌തുലമായ പങ്കുവഹിച്ചു. മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹത്തിന്റെ നേതൃശേഷി എടുത്തുപറയേണ്ടതാണ്‌. നവോത്ഥാന പ്രസ്ഥാനങ്ങളുടെ തുടർച്ചയായാണ് കേരളത്തിൽ വർഗപ്രസ്ഥാനങ്ങൾ രൂപപ്പെട്ടതും വളർന്നുവന്നതും. ആ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ് സി എച്ചിന്റെ ജീവിതവും. സമൂഹത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവന പുതുതലമുറയെ പഠിപ്പിക്കാനുള്ള അവസരമായി സി എച്ച് ദിനം മാറ്റണം. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ പരിപാടി സംഘടിപ്പിച്ചും സി എച്ച് ദിനാചരണം വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.