Skip to main content

സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം‌ സമുചിതമായി ആചരിക്കാൻ അഭ്യർത്ഥിക്കുന്നു.

സമുന്നതനായ കമ്യൂണിസ്റ്റ്‌ നേതാവ്‌ സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനം‌ സെപ്റ്റംബർ 23 വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കാൻ അഭ്യർത്ഥിക്കുന്നു. സഖാവ് അഴീക്കോടൻ രാഘവൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ അരനൂറ്റാണ്ട്‌ പൂർത്തിയാകുകയാണ്. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ്‌ പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ സംഘം അദ്ദേഹത്തെ അരുംകൊല ചെയ്തത്.

കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിലും നയിക്കുന്നതിലും സ. അഴീക്കോടൻ സുപ്രധാന പങ്ക്‌ വഹിച്ചു. കർഷകരും തൊഴിലാളികളും സാധാരണക്കാരുമെല്ലാം അഭിമാനത്തോടെ ജീവിക്കുന്ന നാളുകൾക്കായി‌ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ആ പാതയിൽ‌ നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും 50 വർഷം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കരുത്തോടെ മുന്നോട്ടുകുതിച്ചു. സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ കരുത്താർജിച്ചു.

എല്ലാവരെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ്‌ ഭരണം സംസ്ഥാനത്തിന്റെ വികസനരംഗത്ത്‌ സമാനതകളില്ലാത്ത ചരിത്രം രചിക്കുകയാണ്‌. എൽഡിഎഫ് സർക്കാരിനെയും ഇടതുപക്ഷത്തെയും ഇകഴ്‌ത്തിക്കാട്ടാൻ പ്രതിപക്ഷവും ബിജെപിയും കൈകോർത്തിരിക്കുന്നു. സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാത്തവിധം ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ ഇക്കൂട്ടർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണ്.

ഇത്തരം വെല്ലുവിളികളെയെല്ലാം ചെറുത്ത്‌ മുന്നോട്ടുപോകാൻ സഖാവ് അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി ഓഫീസുകൾ അലങ്കരിച്ചും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചും സ. അഴീക്കോടൻ ദിനാചരണം സമുചിതമായി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.