അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികൂല ശബ്ദങ്ങളെ ഞെരുക്കുകയാണ് കേന്ദ്രസർക്കാർ. എതിർക്കുന്ന മാധ്യമങ്ങളെ വഴിവിട്ട നിയമ നടപടികളിലൂടെ വരുതിക്ക് നിര്‍ത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമം. ഈ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ല.
