സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട് സംസ്ഥാനതാൽപ്പര്യത്തിന് എതിരാണ്. സംസ്ഥാന സർക്കാരുകളുമായി നല്ല ബന്ധത്തിന് ഉതകുന്ന നിലയിലുള്ള ഒരു സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
