സാമൂഹ്യ ക്ഷേമ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിത്തീർന്ന കേരളത്തിന്റെ പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലായ കെ റൈസിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. കാർഡൊന്നിന് സബ്സിഡി നിരക്കിൽ നൽകിവന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് ശബരി കെ -റൈസ് എന്ന ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്.
