Skip to main content

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ഗവർണർ നടത്തുന്നത്

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ​ഗവർണർ നടത്തുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ സമ​ഗ്രമായ പുരോ​ഗതിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രശനങ്ങൾ സൃഷ്ടിക്കുകയാണ് ​ഗവർണർ. കൃത്യമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടായത്. നാക് അക്രഡിറ്റേഷനിലും എൻഐആർഎഫ് റാങ്കിങ്ങിലും മികച്ച റാങ്ക് നേടിയവയാണ് കേരളത്തിലെ സർവകലാശാലകളും കോളേജുകളും. കേരള സർവകലാശാല, എംജി സർവകലാശാല എന്നിവ എപ്ലസ് പ്ലസ് ​ഗ്രേഡ് നേടി. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ എ പ്ലസ് നേടി. എംജി സർവകലാശാല ടൈംസ് റാങ്കിങ്ങിൽ ഇടം നേടി. അങ്ങനെയുള്ള മുന്നേറ്റത്തിന്റെ പാതയിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്.

സർക്കാർ ഏറെ ശ്രദ്ധ നൽകുന്ന മേഖലയാണ് ഉന്നതവിദ്യാഭ്യാസം. ഈ മാറ്റത്തിനൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുകയാണ് ​ഗവർണർ ചെയ്യേണ്ടത്. പക്ഷേ ചാൻസിലർ എന്ന നിലയിൽ ​ഗവർണർ നടത്തുന്ന ഇടപെടൽ പലപ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സെനറ്റ് അം​ഗങ്ങളെന്ന നിലയിൽ ​ഗവർണർ നോമിനേറ്റ് ചെയ്ത വിദ്യാർഥികളെല്ലാം എബിവിപി പ്രവർത്തകർ മാത്രമാണ്. അത്തരം സാഹചര്യങ്ങളിൽ ചാൻസലറുടെ ഇടപെടലുകൾ ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്ന കോടതിവിധികളാണ് സമീപകാലത്ത് ഉണ്ടായിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.