ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര നടപടികൾക്കെതിരായി വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭസമരങ്ങളെ പിന്തുണയ്‌ക്കും. തൊഴിലുറപ്പിന് പകരമായി തീർത്തും ദുർബലമായ മറ്റൊരു പദ്ധതി കേന്ദ്ര ബിജെപി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. തൊഴിലിന്റെ ആവശ്യകതയെയും അവകാശത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചിരിക്കുകയാണ്.
പദ്ധതിയുടെ സാമ്പത്തികബാധ്യത സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്. എന്നാൽ പദ്ധതി നടത്തിപ്പിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമുണ്ടാവുകയുമില്ല. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി പാസാക്കിയ ബില്ല് കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. പദ്ധതിയ്‌ക്കെതിരായ സമരപ്രക്ഷോഭങ്ങളിൽ സിപിഐ എം പങ്കാളികളാകും. വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തും.







