അഗ്നിശമന സേനയിലേക്ക് ചരിത്രത്തിലാദ്യമായി വനിതകള്‍ കടന്നുവരികയെന്ന സുവര്‍ണ്ണ നിമിഷത്തിനാണ് തലസ്ഥാന നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സാര്‍വദേശീയ വനിതാദിനാചരണത്തോടു ചേര്‍ന്നുതന്നെ ഫയര്‍ വുമണ്‍ പാസ്സിംഗ് ഔട്ട് പരേഡ് സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്.
