ഈ വർഷത്തെ ബജറ്റ് അവതരണത്തിനുശേഷം കേരളത്തിൽ ഒരു പ്രത്യേക ചർച്ച ഒരുവിഭാഗം നടത്തുന്നുണ്ട്. എൽഡിഎഫിനും ആ മുന്നണിയെ നയിക്കുന്ന സിപിഐ എമ്മിന് പ്രത്യേകിച്ചും നയവ്യതിയാനം സംഭവിച്ചുവെന്നും സ്വകാര്യമേഖലയ്‌ക്ക് പരിഗണന നൽകുന്നതിലേക്ക് മാറിയെന്നുമാണ് ഈ പ്രചാരവേലയുടെ ഊന്നൽ.
