Skip to main content

കൂത്തുപറമ്പ്, വേങ്ങാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിതാന്ത സേവനം നൽകിയ സഖാവ് പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടം

കൂത്തുപറമ്പ്, വേങ്ങാട് മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ നിതാന്ത സേവനം നൽകിയ സഖാവ് പി ബാലന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണ്.

സിപിഐഎം കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും പിണറായി ഏരിയ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം പതിറ്റാണ്ടുകളോളം കൂത്തുപറമ്പിന്റെ രാഷ്ട്രീയ മുഖമായിരുന്നു. ചെത്തു തൊഴിലാളി യൂണിയൻ അടക്കമുള്ള തൊഴിലാളി സംഘടനകളെ നയിച്ച് ജില്ലയിലാകെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവായി അദ്ദേഹം വളർന്നിരുന്നു. ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്ന് ഞാൻ ജയിച്ചശേഷം സഖാവ് പി ബാലനെയാണ് മണ്ഡലം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. വളരെ നല്ല നിലയിൽ തന്നെ അദ്ദേഹം ആ ചുമതല നിറവേറ്റി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിലും എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പ്രവർത്തിപ്പിച്ച പ്രവർത്തിക്കുന്ന പ്രകൃതമായിരുന്നു സഖാവിൻ്റേത്. ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങൾക്ക് മുന്നിലും പോലീസ് പീഡനത്തിന് മുന്നിലും ഒട്ടും പതറാതെ സഖാക്കളെ നയിച്ച നേതാവ് കൂടിയാണ് പി ബാലൻ.

സഖാവ് പി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സഖാക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരം

സ. എം എ ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരമാണ്. ഇത് സംഘപരിവാറിന് വിവരശേഖരണത്തിനായി പിൻവാതിൽ തുറന്നുകൊടുക്കലാണ്.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം.വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 54 വർഷം പൂർത്തിയാകുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നത്

സ. പിണറായി വിജയൻ

കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല.