Skip to main content

സഖാവ് സി.എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കണം

ഒക്ടോബർ 20 സഖാവ് സി.എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കണം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ സി.എച്ച് വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേത്യത്വം നൽകി. അതിൻ്റെ തുടർച്ചയിൽ കേരളത്തിൽ ഉയർന്നുവന്ന കർഷക - തൊഴിലാളി പ്രസ്ഥാനങ്ങൾക്കും നേതൃത്വപരമായ പങ്ക് സി.എച്ച് വഹിച്ചു. പുതിയ കേഡർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ ശേഷിയെ മനസ്സിലാക്കി ചുമതലകൾ നൽകി വളർത്തിക്കൊണ്ടുവരുന്നതിനും സി.എച്ച് അമൂല്യമായ പങ്കാണ് വഹിച്ചത്. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച ഭൂപരിഷ്‌ക്കരണത്തിൻ്റെ നിയമ നിർ മ്മാണത്തിലും സി.എച്ച് വഹിച്ച പങ്ക് അതുല്യമാണ്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വലിയ പോരാട്ടം രാജ്യത്ത് നടക്കുന്ന ഘട്ടത്തിലാണ് സി.എച്ച് ദിനം നാം ആചരിക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം തകർക്കുന്ന വിധം യു.ഡി.എഫ് സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. പാർടി നേതാക്കൾക്കും, പ്രവർത്തകർക്കുമെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തപ്പെടുന്ന സാഹചര്യം കൂടിയാണ് നിലവിലുള്ളത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരായി വർത്തമാനകാലത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സി.എച്ചിന്റെ സ്‌മരണ കരുത്താകും. പതാക ഉയർത്തിയും, പാർടി ഓഫീസുകൾ അലങ്കരിച്ചും, അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചും സി.എച്ച് ദിനാചരണം വിജയിപ്പിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ

സ. പിണറായി വിജയൻ

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്.

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു