Skip to main content

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ കൊണ്ടുവന്ന നിയമങ്ങളിൽ ഒന്ന് കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിക്കുകയായിരുന്നു. അതേ മന്ത്രിസഭ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും. വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് ജീവിതാവസാനം വരെയും സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ അവിശ്രാന്തം പോരാടി. ആധുനിക നവകേരളം പടുത്തുയർത്തുന്നതിൽ വിഎസിനും നിർണായക പങ്കുണ്ട്. രാജ്യത്താകമാനം വർഗീയതയും മുതലാളിത്ത ചൂഷണവും കൊടുമ്പിരി കൊള്ളുമ്പോൾ, കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ നാടിൻ്റെ നന്മകളെ ഒറ്റുകൊടുക്കുമ്പോൾ വരാനിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് വിഎസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തുപകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നത്

സ. പിണറായി വിജയൻ

കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ല. വഖഫ് നിയമപ്രകാരം കാലാവധി തീരുംമുൻപ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി യാതൊരു അധികാരവുമില്ല.

ഇഡി 'എക്സ്റ്റൻഡ് ഡിപ്പാർട്ട്മെന്റ്റ് ഓഫ് ബിജെപി' ആയി മാറി

സ. എം എ ബേബി

ഇഡി എന്നാൽ എക്സ്റ്റൻഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ബിജെപിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ശ്രമിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ അടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കി. പക്ഷേ അവരെയെല്ലാം കോടതി വെറുതെ വിട്ടു.

മറ്റ് ഒരു പാക്കേജിനും ഇല്ലാത്ത വിവാദം കണ്ണൂർ പാക്കേജിന് മാത്രം എന്തിന്?

സ. ഡോ. ടി എം തോമസ് ഐസക്

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് ഇപ്പോൾ നിൽക്കുന്ന കിഫ്‌ബി വിവാദം. തുടക്കംകുറിച്ചിട്ടുള്ളത് സുധാപിള്ള കമ്മിറ്റി തന്നെ. ഇപ്പോഴത് അഴിമതി ആരോപണത്തിലേക്കും, അന്വേഷണ മുദ്രാവാക്യത്തിലേക്കും എത്തിനിൽക്കുകയാണ്. സുധാപിള്ള കമ്മിറ്റിയുടെ ചോദ്യങ്ങൾ ഓരോന്നായി എടുക്കാം.