മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകളിൽനിന്നും മുന്നറിയിപ്പില്ലാതെ എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ ശക്തമായ പ്രതിഷേധം ഉയരണം. ഇത്തരം വെല്ലുവിളിയെയും ധിക്കാരത്തെയും കേരളത്തിൽ അംഗീകരിക്കില്ല എന്ന ഉറച്ചനിലപാട് സ്വീകരിക്കണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ ഇത്തരത്തിൽ അടച്ചുപൂട്ടുന്നവരെ സംരക്ഷിക്കുന്നതാണ്.
ലേബർ കോഡിനെതിരായി മുൻപ് പ്രക്ഷോഭം നടത്തിയപ്പോൾ പരിഹസിക്കുന്നരീതിയിലാണ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്. ലേബർ കോഡിന്റെ പശ്ചാത്തലത്തിലുള്ള ദുരനുഭവങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയത്. കോറോ ഹെൽത്തിലുണ്ടായ, കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള കൂട്ടപ്പിരിച്ചുവിടലിനെ ശക്തിയായി എതിർക്കണം.







