Skip to main content

ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിൽ ഭേദഗതിവരുത്തി അന്ത്യോദയ അന്ന യോജന പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണം

ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിൽ ഭേദഗതിവരുത്തി അന്ത്യോദയ അന്ന യോജന പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണം. കുടുംബത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംവിധാനത്തിൽനിന്ന്‌ വ്യക്തിഗത സംവിധാനത്തിലേക്ക്‌ പദ്ധതിയെ മാറ്റുന്നത്‌ സാധാരണക്കാരെ വലയ്ക്കും.

ഒരാൾക്ക്‌ ഏഴ്‌ കിലോ വീതം ഭക്ഷ്യധാന്യം നൽകണമെന്നാണ്‌ പുതിയ നിർദേശം. എന്നാൽ എത്ര അംഗങ്ങളുണ്ടെങ്കിലും കുടുംബത്തിന്‌ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ പരമാവധി അളവ്‌ പ്രതിമാസം 35 കിലോയായി തുടരും. ഇത്‌ വലിയ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുണ്ടാക്കും. നിലവിൽ 35 കിലോ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന ചെറിയ കുടുംബങ്ങൾക്ക്‌ അവകാശപ്പെട്ട വിഹിതം ഗണ്യമായി കുറയും.

എഎവൈ പദ്ധതിയെ ആശ്രയിക്കുന്ന ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങളെ ഭേദഗതി പ്രതികൂലമായി ബാധിക്കും. വൃദ്ധദന്പതികൾ, വിധവകൾ, ഭിന്നശേഷിയുള്ളവർ, ആദിവാസി കുടുംബങ്ങൾ, ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ, ദിവസവേതനക്കാർ, ഗുരുതര രോഗബാധിതർ തുടങ്ങിയവരുടെ ദൈനംദിന ജീവിതം കൂടുതൽ ദുരിതത്തിലാകും. കുടുംബാസൂത്രണ പദ്ധതികൾ വിജയകരമായി നടപ്പാക്കി അംഗസംഖ്യ കുറഞ്ഞ ചെറിയ കുടുംബങ്ങൾ അധികമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഭേദഗതി തിരിച്ചടിയാണ്‌. ജനസംഖ്യാ നിയന്ത്രണത്തിനായി ആത്മാർഥമായി പ്രയത്നിച്ചതിന്റെ പേരിൽ ഇ‍ൗ സംസ്ഥാനങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം കാര്യമായി വെട്ടിക്കുറയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടാകും.

കാലാഹരണപ്പെട്ട 2011 സെൻസസ്‌ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്‌. ഇതുകാരണം, പദ്ധതിയിലുൾപ്പെടാൻ അർഹതയുള്ള ലക്ഷകണക്കിനുപേർ ഇപ്പോഴും പുറത്താണ്‌. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പട്ടിക പുതുക്കണമെന്ന ആവശ്യം ദീർഘകാലമായി നിലവിലുണ്ട്‌. ഇ‍ൗ ആവശ്യം പരിഗണിക്കാതെ ഭക്ഷ്യാവകാശങ്ങൾ തട്ടിപ്പറിക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. ഭക്ഷ്യസുരക്ഷാ നിയമത്തിൽ അടിക്കടി വെള്ളംചേർത്ത്‌ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽനിന്ന്‌ മോദി സർക്കാർ പിൻമാറണം. ദീർഘകാല ജനകീയപോരാട്ടങ്ങൾക്ക്‌ ഒടുവിലാണ്‌ ഭക്ഷണം നിയമപരമായി അവകാശമാക്കിയ ചരിത്രപരമായ ഇ‍ൗ നിയമമുണ്ടായതെന്ന കാര്യം വിസ്‌മരിക്കരുത്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുന്നു

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന്റെ അനുബന്ധ വികസനത്തിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കുമായി കിൻഫ്ര മുഖേന കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തന്നെ വ്യാജ പ്രചരണം നടത്തുകയാണ്.

രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും

സ. എം എ ബേബി

കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത് ബിജെപിക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാംലീല മൈതാനിൽ നടക്കുന്ന റാലി ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ചരിത്രം കുറിക്കും.

അപവാദങ്ങൾ പ്രചരിപ്പിച്ച് ആരോഗ്യമേഖലയുടെ കരുത്ത് ചോർത്താൻ ആരോഗ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത് ആശ്ചര്യകരം

സ. പിണറായി വിജയൻ

കേരളത്തിന്റെ ആരോഗ്യരംഗം തലയുയർത്തി നിൽക്കുന്നത് പതിറ്റാണ്ടുകളായി ഈ നാട് പടുത്തുയർത്തിയ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും ജീവൻ പണയംവെച്ച് സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരുടെയും കരുത്തിലാണ്.