സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്എഫ്ഐ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്എഫ്ഐയ്ക്ക് നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളുടെ ജനാധിപത്യത്തിന്റേയും, സ്വയംഭരണത്തിന്റേയും ഭാഗമായാണ് സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.
വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന് പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക് ജനറൽ സെക്രട്ടറി മുതൽ താഴോട്ട് സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന് വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല.
സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ നിരന്തര കൈകടത്തലുകളുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ സഹകരണം വ്യാപിപ്പിക്കണം. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് കേരളവും തമിഴ്നാടും മുന്നോട്ടുവയ്ക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണ്. സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രം.
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സര്‍വ്വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എംജി സര്‍വ്വകലാശാലാ കവാടത്തില്‍ നടത്തിയ സര്‍വ്വകലാശാല സംരക്ഷണ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.
ലോകത്തെ അത്ഭുതപ്പെടുത്തി സിറിയയിലെ ബഷാർ അൽ അസദ് ഗവൺമെന്റ് ചരിത്രത്തിന്റെ ഭാഗമായി. മേഖലയിൽ അമേരിക്കൻ ഇടപെടലിനെതിരെ നിലപാടെടുത്ത, പലസ്തീൻ ജനതയ്ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിനൊപ്പം അടിയുറച്ചുനിന്ന മതനിരപേക്ഷ സർക്കാരായിരുന്നു അസദിന്റേത്.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും പാർടി മുൻ ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കെ എം തിവാരിക്ക് ഡൽഹി സുർജിത് ഭവനിൽ സ. കെ രാധാകൃഷ്ണൻ എംപി, സ. വി ശിവദാസൻ എംപി എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
നിതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്.
സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന് പതിനാറാം ധനകമീഷനോട് സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.
ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.
കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്. ഇന്ന് കൊല്ലത്ത് പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക് 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.