രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്.

രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്.
ദേശാഭിമാനി കോഴിക്കോട് യൂണിറ്റിന്റെ പുതിയ ഓഫീസ് സമുച്ചയം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പുതിയ പ്രിന്റിങ് പ്രസ്സിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേശീയപാതയിൽ പന്തീരാങ്കാവിനടുത്ത് കൊടൽ നടക്കാവിലാണ് പുതിയ ഓഫീസ്.
ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.
കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നടപടിക്കെതിരെ 2025 മാർച്ച് 28 വെള്ളിയാഴ്ച കൊച്ചി ഇഡി ആസ്ഥാനത്തേക്ക് സിപിഐ എം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചിരിക്കുകയാണ്.
കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചു. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം. പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ ഇഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രം.
ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.
യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് മുഖേനയാണ് നടത്തുന്നത്.
ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും, ഉത്സവങ്ങൾക്കും അവധിക്കാലത്തും മറ്റും നാട്ടിലെത്തുന്ന പ്രവാസി കേരളീയരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ തുക ടിക്കറ്റ് നിരക്കായി ഈടാക്കി വരുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐ എന്നും മുന്നിൽ ഉണ്ടാകാറുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായിക്കൊണ്ട് സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു മാതൃക കൂടി അവർ ഉയർത്തുകയാണ്.
മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും.
ഭഗത്സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത് ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭഗത്സിങ്ങിന്റെ ചിത്രത്തിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സ. മണിക് സർക്കാരും ഹർകിഷൻ സിങ് സുർജിത്തിന്റെ ചിത്രത്തിൽ പൊളിറ്റ് ബ്യൂറോ അംഗം സ.
മാർച്ച് 23 ചീമേനി രക്തസാക്ഷി ദിനത്തിൽ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.
ചീമേനി രക്തസാക്ഷിത്വത്തിന് 38 വർഷം തികയുകയാണ്. സമീപകാല കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു ചീമേനിയിലേത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനി പാർടി ഓഫീസിൽ കണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് ആക്രമണം.
ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണ്ണത്തിനായുള്ള കേന്ദ്ര സർക്കാർ നയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം.
പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല .