രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ ഒന്നുമില്ലാത്ത ബജറ്റാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.
ജൂലൈ 24 സഖാവ് പാച്ചേനി കുഞ്ഞിരാമൻ ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരക സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു. അവിഭക്ത കണ്ണൂർ ജില്ലയിലെ കാസർഗോഡ് മേഖലയിലടക്കം കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവിതം സമർപ്പിച്ച സഖാവാണ് പാച്ചേനി കുഞ്ഞിരാമൻ.
കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60% വരെ ഫീസ് നിരക്കുകളിൽ കുറവ് ഉണ്ടാകും. 81 മുതൽ 300 സ്ക്വയർ മീറ്റർ വരെ( 871.88- 3229.17 സ്ക്വയർ ഫീറ്റ്) വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.
ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.
നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ് കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.
ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന് സിപിഐ എം നേതൃത്വം നൽകും. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം.
എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ് ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത് ആർഎസ്‌എസ് ആണ്.
ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത് പ്രീണനമാണെന്നു പറഞ്ഞ് ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്‌നമാണ്.
കിടങ്ങൂർ പികെവി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് സംഘടിപ്പിച്ച പികെവി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏതൊരു പൊതുപ്രവർത്തകനും മാതൃകയായിരുന്നു സഖാവ് പികെവിയുടെ ജീവിതം. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനം നെഞ്ചേറ്റുമ്പോഴാണ് ഒരാൾ നേതാവാകുന്നത്.
രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും നിലനിർത്താനുള്ള ജനവിധിയാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അതിനുതകുന്ന ഐക്യധാര രൂപപ്പെടുത്താനും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ഇടതുപക്ഷത്തിനായി. കേന്ദ്ര സർക്കാരിന്റെ കടുത്ത പ്രതികാര നടപടികളെ നേരിട്ടാണ് കേരളം ജനകീയ ബദൽ ഉയർത്തിയത്.
സഖാവ് കെ അനന്തഗോപൻ എഴുതിയ പുസ്തകം "ഓർമകളുടെ വസന്തം" ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജിന് നൽകി പ്രകാശനം ചെയ്തു.
കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌എൻഡിപിയും വർഗീയ നിലപാടാണ് സ്വീകരിച്ചത്.