ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.
കേരളത്തിൽ മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഉത്തർപ്രദേശിലെ റായ്ബറേലിയിലും ജയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി ഉപേക്ഷിച്ച വയനാട്ടിലും തൃശൂർ ജില്ലയിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. 2025 ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിലാണ് കണ്ണൂർ ജില്ലാ സമ്മേളനം.
ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്.
സിപിഐ എം മാരാരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ എകെജി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.
പുന്നപ്ര സമരഭൂമിയിൽ നിർമ്മിച്ച സിപിഐ എം പുന്നപ്ര ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സിഐടിയു എറണാകുളം മുൻ ജില്ലാ പ്രസിഡന്റും സിപിഐ എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് കെ ജെ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഖാവ് വി എസ് അച്യുതാനന്ദന്റെ നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് വീട്ടിലെത്തി ആശംസകൾ നേർന്നു.
ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന് ആണ് അദ്ദേഹം വേർപിരിഞ്ഞത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സണായി വിജയിച്ച ഫരിഷ്തയും വൈസ് ചെയർപേഴ്സണായ പാർവതിയും ഇന്ന് എകെജി സെന്ററിലെത്തി കാണുകയുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപേഴ്സണാണ് ഫരിഷ്ത. ഇരുവർക്കും ആശംസകൾ നേർന്നു.