പ്രിയ സഖാവും നാട്ടുകാരനുമായ രജിലാലിൻ്റെ വേർപാട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വേദനയാണ്. കണ്ണൂർ എഞ്ചിനീയറിങ് കോളേജ് പഠന കാലത്തെ എസ്എഫ്ഐ സംഘടനാ പ്രവർത്തനവും കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള ഇടപെടലുകളും തൊട്ട് പ്രവാസ ജീവിതം നയിക്കുമ്പോൾ വരെ രജിലാലുമായി അടുത്ത ആത്മബന്ധമായിരുന്നു.
