Skip to main content

ഗാന്ധി രക്തസാക്ഷി ദിനം

മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല. വർഗീയ ചിന്തകളുടെയും വിദ്വേഷ പ്രചരണങ്ങളുടെയും അസഹിഷ്‌ണുതയുടെയും വിഷലിപ്തതയ്ക്കെതിരായ കാലത്തിന്റെ പ്രതിരോധമാണ് ഗാന്ധി.

ആ മഹാമനുഷ്യന്റെ ഓർമ്മകൾ പോലും ഇന്ത്യയിലെ മതതീവ്രവാദികളുടെ ഉറക്കം കെടുത്തുന്നതാണെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളിൽ വർഗീയതയുടെ ആപത്കരമായ പെരുമ്പറകൾ കൂടുതൽ ഭ്രാന്തമായി മുഴങ്ങിക്കേൾക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ നിത്യപ്രസക്തമാകുന്നു. അത് പുതിയൊരിന്ത്യയെ പടുത്തുയർത്താനുള്ള പോരാട്ടത്തിന് കരുത്തേകുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.