കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്. ഏവർക്കും പ്രിയപ്പെട്ട സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് 52 വർഷം പിന്നിടുകയാണ്. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സഖാവ് അനുര കുമാര ദിസനായകെയെയും അദ്ദേഹത്തിന്റെ പാർടിയായ ജനതാ വിമുക്തി പെരുമനയെയും (ജെവിപി) അഭിനന്ദിക്കുന്നു.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഗായികയായി കലാജീവിതം ആരംഭിക്കുകയും പിന്നീട് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തുകയും ചെയ്ത അവർ നാല് തലമുറകള്‍ക്ക് അമ്മയായി മലയാള സിനിമയുടെ ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയാണ്.
അടുത്ത വർഷം ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐ എമ്മിന്റെ 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഈ മാസം ഒന്നുമുതൽ തുടക്കമായി. ആവേശകരമായ അന്തരീക്ഷത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാനത്തങ്ങോളമിങ്ങോളം നടന്നുവരുന്നത്.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളാണ് പ്രവാചകൻ മുഹമ്മദ് നബിയിലൂടെ ലോകം കേട്ടത്. ഭേദചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കരുണയും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കാനുമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്.
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തലസ്ഥാനത്തെ മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രശ്മിയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്. ആകസ്മികമായുണ്ടായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നു.
സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഡൽഹി എയിംസിന് കൈമാറി. വിലാപയാത്രക്ക് ശേഷമാണ് ശരീരം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകിയത്. സഖാവ് സീതാറാമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ എക്കാലവും ഞങ്ങൾക്ക് വഴികാട്ടും.
സഖാവ് സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രയ്ക്ക് മുന്നോടിയായി പാർടി ആസ്ഥാനമായ എകെജി ഭവനിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
പ്രിയ സഖാവ് സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രിയ സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ. സഖാവിന്റെ ഉജ്ജ്വല സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
ലാൽ സലാം!