തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ടൗൺഹാൾ റോഡ് പാർവതിയിൽ ഡോ. സി കെ ജയകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പൂർണമായും അംഗീകരിച്ചുവെന്നത് തെറ്റാണ്. 2022 ഒക്ടോബർ മുതൽ തന്നെ സമഗ്ര ശിക്ഷാ പദ്ധതിയെ എൻഇപി നടപ്പാക്കാനുള്ള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തും. പിഎംശ്രീ പദ്ധതിയിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതിൽ തർക്കമില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികൾക്ക് നിബന്ധനകൾ വന്നുതുടങ്ങിയത്.
അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പാണ്. നവംബർ ഒന്നിന് നവകേരള പിറവി ദിനമായി ആചരിക്കും. പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പതിനായിരങ്ങളെ ഉൾപ്പെടുത്തി പൊതുസമ്മേളനം സംഘടിപ്പിക്കും.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 53 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.