തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന് പണം കേരളത്തിൽ എത്തിച്ചുവെന്ന ബിജെപി യുടെ മുൻ പാർടി ഓഫീസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്.
