Skip to main content

സിപിഐ എം കാസർകോട്‌ മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സിപിഐ എം കാസർകോട്‌ മുൻ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി അമ്പാടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്താൻ ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നീലേശ്വരം ഏരിയാ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌, ചെത്തുതൊഴിലാളി യൂണിയൻ റേഞ്ച്‌ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട്‌ വലിയ വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. വിയോഗത്തിൽ വേദനിക്കുന്ന സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ധർമ്മടം മണ്ഡലത്തിൽ നിന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി സഖാവ് പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.