Skip to main content

ലേഖനങ്ങൾ


ജനങ്ങളുടെ ബോധത്തെ ഹിന്ദുത്വത്തിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സാംസ്കാരികരംഗത്ത് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്

സ. പുത്തലത്ത് ദിനേശൻ | 07-07-2023

രാജ്യത്ത് നടപ്പാക്കുന്ന ആഗോളവൽക്കരണ നയങ്ങൾ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം രൂപപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളുടെയും ജനാധിപത്യവാദികളുടെയും പോരാട്ടങ്ങൾ അതാണ് കാണിക്കുന്നത്.

കൂടുതൽ കാണുക

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ?

സ. പിണറായി വിജയൻ | 06-07-2023

ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണ്. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണ്?

കൂടുതൽ കാണുക

കേരളത്തിന്റെ ജി എസ് ടി വരുമാനം ഉയരുന്നു

സ. ടി എം തോമസ് ഐസക് | 06-07-2023

കേരളത്തിന്റെ ധനകാര്യ സ്ഥിതി തിരിച്ചുവരവ് സാധ്യമല്ലാത്തവിധം തകർച്ചയുടെ നെല്ലിപ്പടികയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. ഈ അബദ്ധധാരണകളെ പൊളിച്ചു കാട്ടുന്നതാണ് സമീപകാലത്ത് ജിഎസ്ടി വരുമാനത്തിൽ പ്രകടമായിട്ടുള്ള ഉണർവ്വ്. ഇന്നുള്ള ധനകാര്യ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണ്.

കൂടുതൽ കാണുക

ഏക സിവിൽ കോഡ്‌; കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-07-2023

ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്‌. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്.

കൂടുതൽ കാണുക

തൊഴിലുറപ്പ് പദ്ധതിയിലും കേരളം രാജ്യത്തിന് മാതൃക

സ. പിണറായി വിജയൻ | 06-07-2023

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.

കൂടുതൽ കാണുക

ജനാധിപത്യത്തിന്‌ ഏറ്റവും അപകടകാരിയായ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ബിജെപി

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-07-2023

ജൂൺ 27ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക്കൾ 70,000 കോടി രൂപയുടെ അഴിമതിക്കേസ്‌ നേരിടുകയാണെന്നും അതേക്കുറിച്ച്‌ അന്വേഷിക്കുമെന്നത്‌ ഗ്യാരന്റി’യാണെന്നും പറഞ്ഞിരുന്നു.

കൂടുതൽ കാണുക

മണിപ്പുരിൽ കേന്ദ്രം സമ്പൂർണ പരാജയം

സ. എം എ ബേബി | 05-07-2023

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിനെപ്പോലെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണ്. മൗനം വെടിയാത്ത പ്രധാനമന്ത്രിയുടെ മനോഭാവം മനുഷ്യത്വഹീനമാണ്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ബിജെപി - ആർഎസ്‌എസ്‌ തന്ത്രമാണ്‌ മണിപ്പുരിലും നടപ്പാക്കുന്നത്‌.

കൂടുതൽ കാണുക

കേരളത്തിലേക്കുള്ള വിമാന നിരക്ക് വർധന; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

| 05-07-2023

കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്.

കൂടുതൽ കാണുക

ഏക സിവിൽ കോഡ്‌ ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡ

സ. എ വിജയരാഘവൻ | 05-07-2023

ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏക സിവിൽ കോഡ്‌ നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കയാണ്‌. 2016ൽ ഇത്തരമൊരു നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ 21-ാം ലോ കമീഷനോട്‌ കേന്ദ്രം ആവശ്യപ്പെട്ടു.

കൂടുതൽ കാണുക

കുഞ്ഞുങ്ങളുടെ ജീവനും ഹൃദയവും വെച്ച് വ്യാജ വാർത്ത ചമയ്ക്കരുത്

സ. വീണ ജോർജ് | 04-07-2023

പിഞ്ചുകുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് 'ഹൃദ്യം'. ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്.

കൂടുതൽ കാണുക

ഏക സിവിൽ കോഡ്; ഇഎംഎസിന്റെ പേരിൽ നടത്തുന്നത് വ്യാജ പ്രചരണം

സ. ടി എം തോമസ് ഐസക് | 04-07-2023

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഇന്ത്യൻ ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്കാർ മറക്കുന്നു.

കൂടുതൽ കാണുക

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുന്നു

സ. കെ എൻ ബാലഗോപാൽ | 04-07-2023

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. ഇതിന്‌ കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും.

കൂടുതൽ കാണുക

ഏകീകൃത സിവിൽ കോഡിന്റെ പേരിൽ പ്രചണ്ഡ പ്രചാരണം അഴിച്ചു വിടുമ്പോഴും ഭരണഘടനാ ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന മണിപ്പൂർ ജനതയെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്

സ. വി എൻ വാസവൻ | 03-07-2023

മണിപ്പൂരില്‍ സാധാരണക്കാരുടെ മനഃസമാധാനം നഷ്ടപ്പെട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ ഇന്നും വെടിയേറ്റ് മരിച്ചു. 134 പേരാണ് ഇതുവരെ കലാത്തില്‍ കൊല്ലപ്പെട്ടത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്.

കൂടുതൽ കാണുക

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 03-07-2023

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്.

കൂടുതൽ കാണുക

ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 02-07-2023

ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും. ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും.

കൂടുതൽ കാണുക