തലസ്ഥാനജില്ലയായ തിരുവനന്തപുരത്താണ് ഇനി മൂന്നു ദിവസം നവകേരള സദസ്സ് നടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുവന്ന ഈ യാത്രയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ അനിതരസാധാരണമാണ്. ജനകീയ സർക്കാർ എന്ന വിശഷണം അന്വർത്ഥമാക്കുന്ന പങ്കാളിത്തവും സ്വീകരണവുമാണ് എല്ലാ മേഖലകളിലും ഉണ്ടായത്.
