ഗവർണർ നടത്തുന്നത് കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ് ആരിഫ് മൊഹമ്മദ് ഖാൻ ചെയ്യുന്നത്. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി.
