Skip to main content

ഏഴര വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 2,27,362 പേർക്ക് പിഎസ്‌സി നിയമനം നൽകി

കഴിഞ്ഞ ഏഴര വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 2,27,362 പേർക്കാണ് പിഎസ്‌സി നിയമന ശുപാർശ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം നിയമനം നൽകിയത് 66,394 പേർക്ക്.

ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽ മാത്രം 28,600 നിയമന ശുപാർശകളാണ് നൽകിയത്. ജൂൺ മുതൽ ഇതുവരെ നൽകിയത് 13,456 നിയമനം. സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറിയറ്റ് അറ്റൻഡന്റ്, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽഡിസി എന്നിവയിലാണ് കൂടുതൽ നിയമനം നടക്കുന്നത്.

സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ വിവിധ ബറ്റാലിയനുകളിലായി ഇതുവരെ 3735 പേർക്ക് നിയമന ശുപാർശ നൽകി. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം പേർക്ക് കൂടി നൽകും. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണ് ഈ കണക്ക്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്‌സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 മാത്രമായിരുന്നു.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.