ഗവര്‍ണറുടെ അധികാര പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ മടിയില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.
