Skip to main content

പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ കേരളത്തിൽ വിലപ്പോകുമെന്ന് രാജീവ് ചന്ദ്രശേഖർ കരുതണ്ട

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
ഇന്ത്യയുടെ മതേതരത്വം അതിൻറെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ചന്ദ്രശേഖർ അംഗമായ മന്ത്രിസഭ. ആ രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. കേരളത്തിലെ മതേതരത്വത്തെ തകർത്ത് തങ്ങൾക്ക് ഇടം ഉണ്ടാക്കാനാവുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
വർഗീയതയാൽ ഇതരമതക്കാരെയും താണജാതിക്കാരെന്ന് വിളിക്കുന്നവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന, മഹാത്മാഗാന്ധിയെ കൊന്നതിൻറെ ചോരക്കറ പേറുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ "റാഡിക്കലൈസ്ഡ്" സംഘടനയാണ് ആർഎസ്എസ്.
കേരളത്തിലെ വിവേകമുള്ള ജനങ്ങളെ രാജീവ് ചന്ദ്രശേഖറിന് പറ്റിക്കാനാവുമെന്നു കരുതരുത്. കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോകുമെന്നും രാജീവ് ചന്ദ്രശേഖർ കരുതണ്ട.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും