ആലപ്പുഴയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്‌തതിനെ പിആർഎസ് (പാഡി റസീറ്റ് ഷീറ്റ്) വായ്‌പയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണപരത്തുന്ന പ്രചാരണങ്ങളാണ് നടന്നത്. പിആർഎസ് വായ്‌പയിൽ നെൽകർഷകന് യാതൊരു ബാധ്യതയുമില്ല. വായ്‌പയ്‌ക്ക് ഒരു കർഷകനെയും സർക്കാർ പണയം വച്ചിട്ടില്ല.
