Skip to main content

സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവും

സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

ധനകമീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ്‌ കേന്ദ്ര ആസൂത്രണ കമീഷന്‌ പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം അത്‌ 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.

പിന്നീട്‌ സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌. കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു.

അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. അതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.