നീറ്റ് ചോർച്ചയുടെ പശ്‌ചാത്തലത്തിൽ ദേശീയ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന വിദ്യാർഥിസംഘടനകളുടെ ആവശ്യത്തെ പിന്തുണയ്‌ക്കുന്നു. ആവർത്തിക്കുന്ന ക്രമക്കേടുകളിൽ തെളിയുന്നത് കേന്ദ്ര സർക്കാരിന്റെ കഴിവുകേടാണ്. 12 വർഷത്തിൽ 25 കേന്ദ്രപരീക്ഷകളുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. പരീക്ഷകൾ പിഴവില്ലാതെ സംഘടിപ്പിക്കുന്നതിൽ എൻടിഎ പൂർണപരാജയമാണ്.







