Skip to main content

സുപ്രീംകോടതി വിധി മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടി

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്‌.

സിപിഐ എമ്മിന്റെ അഖിലേന്ത്യ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വേട്ടയാടാൻ കെട്ടിച്ചമച്ച ഒരു കേസിലാണ്‌ സുപ്രീംകോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്‌. ഇത്‌ മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടിയാണ്‌ നൽകുന്നത്‌.
മറ്റ്‌ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ഇത്തരം വേട്ടയാടൽ രാഷ്‌ട്രീയം കേരളത്തിൽ അംഗീകരിക്കില്ലെന്ന്‌ സിപിഐ എം നിസംശയം വ്യക്തമാക്കിയിട്ടുള്ളതാണ്‌. വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന്‌ അടിവരയിട്ട്‌ വ്യക്തമാക്കി. ആ നിലപാടിനുള്ള അംഗീകാരമായികൂടി സുപ്രീംകോടിതി വിധിയെ കാണാനാകും. എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയെയും സുപ്രീംകോടതി റദ്ദാക്കി. ഇഡി അധികാരം വിട്ട് പെരുമാറരുതെന്നും കോടതി നിർദേശിച്ചു.

ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്ക് എന്ത്‌ അവകാശമുണ്ടെന്ന്‌ കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ ‍ഇടതുപക്ഷത്തെ തകർക്കാൻ സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന കുത്സിത ശ്രമങ്ങൾക്ക്‌ വളം വച്ചുകൊടുക്കുന്ന കേരളത്തിലെ കോൺഗ്രസുകാർക്കും മുഖ്യമന്ത്രി വി ഡി സതീശനും ഏറ്റ കനത്ത തിരിച്ചടികൂടിയാണ്‌ സുപ്രീംകോടതി വിധി.

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണംക്കടത്ത്‌, ബിരിയാണി ചെന്പ്‌, ഇ‍ൗന്തപ്പഴത്തിന്റെ കുരു, ഖുറാന്‌ ഉള്ളിൽവച്ചുള്ള സ്വർണംക്കടത്ത്‌, കിഫ്‌ബി എന്നിങ്ങനെ കേന്ദ്ര അന്വേഷണ ഏജൻസികൾ തലങ്ങളും വിലങ്ങും നടത്തുന്ന അന്വേഷണ പ്രഹസനങ്ങൾക്കുള്ള ഒരു മുന്നറിപ്പ്‌ കൂടിയാണ്‌ ഇ‍ൗ വിധി എന്നത്‌ ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിയുന്നത്‌ നല്ലതാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

സുപ്രീം കോടതിയിൽ നിന്നുണ്ടായത് പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടി

സ. ജോൺ ബ്രിട്ടാസ് എംപി

സുപ്രീം കോടതിയിൽ സുപ്രധാന ഇടപെടലുകളാണ് നടന്നത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തു, മുൻ മുഖ്യമന്ത്രിയെയോ മറ്റ് കക്ഷികളെയോ കേൾക്കാതെയാണ് ഹൈക്കോടതി എഫ്.ഐ.ആർ.

ഗ്യാനേഷ് കുമാർ ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയില്ല

സ. ഡോ. ടി എം തോമസ് ഐസക്

ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.

സുപ്രിം കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നത് യുഡിഎഫ് സർക്കാരിനെ

സ. ഡോ. ടി എം തോമസ് ഐസക്

സുപ്രിം കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നത് യുഡിഎഫ് സർക്കാരിനെയാണ്. ഇഡി കത്ത് തന്നാൽ പിന്നെ എഫ്ഐആർ ഇട്ട് കേസ് അന്വേഷിക്കുകയേ നിർവാഹമുള്ളൂവെന്ന നിലപാടല്ലേ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. ആദ്യം, എഫ്ഐആർ ഇടുന്നതിനു മുമ്പ് അന്വേഷണം വേണമെന്ന് പറഞ്ഞു.