ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.
1) ബിഎൽഒമാർ ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും ലിസ്റ്റുണ്ട്. Death / Shift / Non Trace ഇങ്ങനെ കാരണങ്ങളും മനസിലാക്കാം. പക്ഷേ, 2002-04 SIR ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ (Logical Discrepancy) അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല. ബിഎൽഒമാരുടെ ഫോണിൽ നിന്നുപോലും ഇത് ഇന്ന് അറിയാനുള്ള ആപ്ലിക്കേഷൻപോലും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
2) അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത് ഇങ്ങനെ മാപ്പ് ചെയ്തപ്പോൾ നീക്കം ചെയ്തവരുടെ ലിസ്റ്റ് ഒരിടത്തും പ്രദർശിപ്പിച്ചില്ല. ബിഎൽഒമാർക്ക് പ്രത്യേക ആപ്ലിക്കേഷനിലൂടെ നൽകുകയാണ് ചെയ്തത്. ബിഎൽഎമാരും മറ്റും കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും പട്ടികയിൽ ചേർക്കുന്നതിനുവേണ്ടി വിവരങ്ങൾ നൽകിയവരിൽ ആർക്കൊക്കെ വീണ്ടും വോട്ടർ പട്ടികയിൽ സ്ഥാനം നൽകിയെന്ന് അറിയാൻ ഒരു വഴിയുമില്ല. അത് ഇതിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മാത്രമേ അറിയൂ.
3) എന്നാൽ അതും പോട്ടെ. പഴയ വോട്ടർ പട്ടികയുമായി താരതമ്യപ്പെടുത്തി ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും കണക്ക് എടുക്കാമെന്ന് തീരുമാനിച്ചാലോ, പഴയ പട്ടികയിൽ വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പിഡിഎഫ് ഫയലേ ലഭ്യമാകൂ.
4) എങ്കിൽ ശരി, മാന്വലായി രണ്ട് വോട്ടർ പട്ടികകളും തമ്മിൽ താരതമ്യപ്പെടുത്തി കണക്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് 1100 വോട്ടിൽ കൂടുതലുള്ള ബൂത്തുകളെല്ലാം വെട്ടിനുറുക്കിയതിന്റെ കഥ മനസിലാകുന്നത്. പഴയ വോട്ടർ പട്ടിക പ്രകാരമുള്ള വോട്ടർമാർ ഇന്ന് പല ബൂത്തുകളിലാണ്. വിട്ടുപോയവരെയും കൂട്ടിച്ചേർത്തവരെയും കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്.
5) ദേ, ഇനിയിപ്പോൾ Special Summary Revision (SSR) പ്രകാരം നിലവിലുള്ള ബൂത്തുകളെല്ലാം വീണ്ടും അട്ടിമറിക്കപ്പെടാൻ പോവുകയാണ്. തെമ്മാടിത്തരമാണ് ഇവർ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും ചെയ്യുമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തൊക്കെയായിരിക്കും ചെയ്ത് കൂട്ടിക്കൊണ്ടിരിക്കുന്നത്?
6) ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറി ആയിരിക്കുന്ന രത്തൻ ഖേൽക്കർക്കും വിശദീകരിക്കാനുള്ള ചുമതലയുണ്ട്. കാരണം, കേരളത്തിൽ ഈ കാണുന്നതെല്ലാം ചെയ്തു കൂട്ടിയത് നിങ്ങളുടെകൂടി മേൽനോട്ടത്തിലാണ്. ഭരണഘടനയോടാണ് നിങ്ങൾക്ക് ഉത്തരവാദിത്വം. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലല്ലോ. മേൽപ്പറഞ്ഞ നടപടികളുടെയെല്ലാം പ്രത്യാഘാതം നിങ്ങൾ തിരിച്ചറിയാതിരുന്നതാണോ? അവയ്ക്കുള്ള ന്യായീകരണം എന്ത്?
