Skip to main content

സുപ്രീം കോടതിയിൽ നിന്നുണ്ടായത് പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടി

സുപ്രീം കോടതിയിൽ സുപ്രധാന ഇടപെടലുകളാണ് നടന്നത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്തു, മുൻ മുഖ്യമന്ത്രിയെയോ മറ്റ് കക്ഷികളെയോ കേൾക്കാതെയാണ് ഹൈക്കോടതി എഫ്.ഐ.ആർ. (FIR) രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്ന് കോടതി നിരീക്ഷിച്ചു.ബന്ധപ്പെട്ട കക്ഷികൾക്ക് ഈ വിഷയത്തിൽ അപ്പീൽ നൽകാൻ അവകാശമില്ലെന്ന (locus standi ഇല്ലെന്ന) ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിലപാട് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് തള്ളിക്കളഞ്ഞു. അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിന്റെ നടപടിയിൽ സുപ്രീം കോടതി അതൃപ്തിയും രേഖപ്പെടുത്തി.
സാധാരണ നിയമവ്യവസ്ഥിതിയിൽ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തിട്ടില്ലെന്നും ഇതിലൂടെ വ്യക്തമായി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ നിലപാടിന് എതിരായിരുന്നു; പിന്നെ എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ പോയില്ല എന്ന് സുപ്രീം കോടതി ചോദിക്കുന്നുണ്ട്. അതിനുപകരം ഒറ്റദിവസം കൊണ്ട് എഫ്.ഐ.ആർ. ഇടുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. മാത്രമല്ല, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) രൂപീകരിച്ചതിൽ തിടുക്കം കാണിച്ചോ എന്ന് കോടതി ചോദിക്കുകയുണ്ടായി. അന്വേഷണം നിയമപരിധി കൈവിടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്. ആരോപണവിധേയരെ കേൾക്കേണ്ടതില്ല എന്ന ഇ.ഡി. നിലപാടിനോടും സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
ഇന്നത്തെ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ സംസ്ഥാനത്തെ ഇ.ഡി. - മോഡി - വി.ഡി. കൂട്ടുകെട്ടിനുള്ള വമ്പൻ തിരിച്ചടിയും, അന്യായമായി പ്രതിപക്ഷ നേതാവിനെ വേട്ടയാടാനുള്ള നീക്കത്തിനുള്ള തിരിച്ചടി കൂടിയാണ്. ഇ.ഡി.ക്ക് കയറിവരാനുള്ള വഴിയാണ് സംസ്ഥാന സർക്കാർ ഒരുക്കി നൽകിയത്. കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള നയത്തിന് ചേർന്നതാണോ ഇവിടെ യു.ഡി.എഫ്. സർക്കാർ കാണിച്ചത് എന്ന് അവർ തന്നെ ചിന്തിക്കേണ്ടതാണ്. ആന വായ പൊളിച്ചപ്പോൾ കരിമ്പ് വീണതുപോലെ എന്ന മട്ടിൽ ഹൈക്കോടതിയിൽ നിന്ന് ഒരു വിധി വീണുകിട്ടിയപ്പോൾ, അതിൽ പ്രതിപക്ഷ നേതാവിനെ വേട്ടയാടാൻ ഇറങ്ങിയവർക്കുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്.

 

കൂടുതൽ ലേഖനങ്ങൾ

ഗ്യാനേഷ് കുമാർ ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയില്ല

സ. ഡോ. ടി എം തോമസ് ഐസക്

ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.

സുപ്രീംകോടതി വിധി മോദി–വിഡി–ഇഡി കൂട്ടുകെട്ടിന്‌ കനത്ത തിരിച്ചടി

സ. കെ എൻ ബാലഗോപാൽ 

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധിയെ ജനാധിപത്യ വിശ്വാസികളാകെ സ്വാഗതം ചെയ്യുകയാണ്‌.

സുപ്രിം കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നത് യുഡിഎഫ് സർക്കാരിനെ

സ. ഡോ. ടി എം തോമസ് ഐസക്

സുപ്രിം കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നത് യുഡിഎഫ് സർക്കാരിനെയാണ്. ഇഡി കത്ത് തന്നാൽ പിന്നെ എഫ്ഐആർ ഇട്ട് കേസ് അന്വേഷിക്കുകയേ നിർവാഹമുള്ളൂവെന്ന നിലപാടല്ലേ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. ആദ്യം, എഫ്ഐആർ ഇടുന്നതിനു മുമ്പ് അന്വേഷണം വേണമെന്ന് പറഞ്ഞു.