നിയമ വ്യവസ്ഥകൾ ഉയർത്തിപ്പിടിച്ച സുപ്രീം കോടതി.
നിയമവിരുദ്ധമായി പ്രവർത്തിച്ച സംസ്ഥാന സർക്കാരിനും രാഷ്ട്രീയ ചട്ടുകമായി ഇഡിയ്ക്കും തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഇഡി അധികാര പരിധി കടന്നത് തെറ്റ്. സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തത് അതിലും വലിയ തെറ്റ്. അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കാത്ത സംസ്ഥാന സർക്കാർ നടപടി ഗുരുതരമായ തെറ്റ്. പിണറായി വിജയനെ കേൾക്കാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ബെഞ്ച് ഉത്തരവ് നിയമപരമായ തെറ്റ്. അതിൻമേൽ അപ്പീൽ പരിഗണിക്കാത്ത ഡിവിഷൻ ബെഞ്ചിന്റെ നടപടിയും മറ്റൊരു തെറ്റ്. ഹൈക്കോടതി വിധിയിൽ ഒരിടത്ത് അന്വേഷണമൊന്നുമില്ലാതെ കേസെടുക്കാമെന്ന് പറയുമ്പോൾ തന്നെ, അവസാന ഭാഗത്ത് ചെറിയൊരു അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയത് പരസ്പര വിരുദ്ധമെന്ന് സുപ്രീം കോടതി. നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ഇഡിയുടെയും സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും നടപടികൾ തെറ്റുകളുടെ കൂമ്പാരമായി മാറി.
ഹൈക്കോടതി വിധി നടപ്പാക്കുകയാണ് തങ്ങൾ ചെയ്തതെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ന്യായീകരണം അരി ആഹാരം കഴിക്കുന്ന ഒരാളെയും വിശ്വസിപ്പിക്കാനാവില്ല. രാഷ്ട്രീയ വേട്ടകളെ നിയമ പോരാട്ടത്തിലൂടെ നേരിടുമെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. കോൺഗ്രസിന്റെ 10 മുൻ മുഖ്യമന്ത്രിമാർ ഇഡി കേസ് വന്നപ്പോൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതുപോലെ രക്ഷപ്പെടാൻ പിണറായി വിജയൻ കോൺഗ്രസ് അല്ല,
കമ്മ്യൂണിസ്റ്റ് ആണെന്ന കാര്യമെങ്കിലും ആഭ്യന്തര മന്ത്രി ഓർക്കണമായിരുന്നു.
മടിയിൽ കനമില്ലാത്തവന് എന്തിനെ മടിയിൽ കനമില്ലാത്തവൻ ഒരിക്കലും ഭയപ്പെടില്ല.
സിപിഐ എംന്റെ വാദങ്ങൾക്കുള്ള അംഗീകാരമാണ് ഇന്നലെ ഉണ്ടായ സുപ്രീം കോടതി വിധി. എക്‌സാലോജിക് കേസിൽ നിയമപരമായും രാഷ്ട്രീയമായുമുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും.
