അഴിമതി ഇല്ലാതാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം തട്ടിപ്പാണെന്ന് തെളിഞ്ഞു. സംഘപരിവാറും കൂട്ടാളികളും സമസ്‌ത മേഖലകളിലും അഴിമതി വ്യാപിപ്പിക്കുകയാണ്. അയോധ്യയിൽ ബാബ്‌റിമസ്‌ജിദ് പൊളിച്ച് നിർമിച്ച രാമക്ഷേത്രത്തിലും വലിയ തട്ടിപ്പ് നടന്നു. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ മുൻനിരയിൽ നിന്നവരാണ് ക്ഷേത്രസ്വത്ത് അപഹരിച്ചത്. സംഘപരിവാറിന്റെ യഥാർഥ മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കേന്ദ്ര കൃഷിസഹമന്ത്രി സർക്കാർ സബ്‌സിഡി അടിച്ചെടുത്തതായും മാധ്യമ റിപ്പോർട്ടുണ്ട്. വിഷയത്തിൽ നിഷ്‌പക്ഷ അന്വേഷണത്തിന് സർക്കാർ തയ്യാറാവണം. ‘തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്ന് വീമ്പിളക്കിയ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് അഴിമതിയ്‌ക്കെതിരെയും മന്ത്രിസഭയിലെ ആരോപണവിധേയർക്കെതിരെയും കർശന നടപടികളിലേക്ക് നീങ്ങണം.







