Skip to main content

ബിജെപിയുടെ പഠനശിബിരം നടത്തിയത് കെപിസിസിയുടെ സ്ഥാപനത്തിൽ, ഇനിയെന്നാണ് ഇന്ദിരാഭവൻ ആർഎസ്എസിന് വിട്ടുനൽകുന്നത്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം മറ്റു മന്ത്രിമാർ അറിഞ്ഞിട്ടില്ലെന്നും ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ആരോപണം ഉന്നയിച്ച് കെപിസിസി ജനറൽ സെക്രട്ടറിക്ക് പരസ്യമായി രംഗത്തുവരേണ്ടിവന്നിരിക്കുന്നു. നിയമസഭ, ലോകസഭ മണ്ഡലങ്ങളുടെ നിർണായക പുനർവിഭജനം നടക്കാനിരിക്കെയാണ് പ്രധാനപ്പെട്ട പദവിയിൽ ഇത്തരമൊരു നിയമനം എന്നത് ഗൗരവതരമാണ്.

സർക്കാരിൻ്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പൂർണമായും ആലപിക്കാൻ അവസരമൊരുക്കി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് സംഘപരിവാർ വിധേയത്വം തുടങ്ങിവച്ചത്. ബിജെപിക്ക് മൂന്ന് എംഎൽഎമാർ അല്ല, നാല് എംഎൽഎമാരാണെന്നും അതിൽ ഒരാൾ മുഖ്യമന്ത്രിയായി എന്നുമുള്ള സോഷ്യൽ മീഡിയ പരിഹാസങ്ങൾ ശരിയാണ് എന്ന് തോന്നിപ്പോകും വിധമാണ് യുഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങൾ.

ഏറ്റവും ഒടുവിൽ, ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുള്ള സ്ഥാപനം വിട്ടുനൽകിയ വാർത്തയും നമ്മൾ കേട്ടു. ഇനി കോൺഗ്രസ്‌ നേതൃത്വം എപ്പോഴാണ് കെപിസിസി ആസ്ഥാനം ആർഎസ്എസിന് വിട്ടുനൽകുന്നത് എന്നേ അറിയാനുള്ളൂ. കോൺഗ്രസിന്റെ പഠനക്യാമ്പുകൾ, നേതൃയോഗങ്ങൾ തുടങ്ങിയവ മാത്രമാണ്‌ ഇവിടെ നടത്താറുള്ളത്‌ എന്നാണ് അറിഞ്ഞത്. ബിജെപിയുടെ പഠനശിബിരം എന്നുമുതലാണ് കോൺഗ്രസിന്റെ പരിപാടിയായത് എന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.