നേരിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ജനങ്ങളോടൊപ്പം ചേർന്നുനിന്നു എന്നതാണ് സിപിഐ എം ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സുഭാഷ് മുണ്ടയ്ക്ക് നേരെ നിറയൊഴിക്കാൻ രാഷ്ട്രീയ എതിരാളികളെ പ്രേരിപ്പിച്ചത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന സാന്നിദ്ധ്യമായിരുന്നു സഖാവ്.
