Skip to main content

ഇഡിയെ കയറൂരി വിട്ടത് ബിജെപിക്ക് ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിൽ

മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ്‌ ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടത്. പ്രതിപക്ഷ പാർടികൾ അധികാരത്തിലിരിക്കുന്ന നാല്‌ സംസഥാനങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്‌ഡ്‌ നടന്നത്‌. പുതിയ സാഹചര്യത്തിൽ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിത്.

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത്‌ അപരിഹാര്യമായ ആപത്താണെന്ന വസ്‌തുത പൊതുവെ രാജ്യത്തെ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്‌. ഈ ആപത്ത്‌ ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ്‌ എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവർ ചേറന്നുള്ള കൂട്ടായ്‌മ വന്നത്‌ അതിനാണ്‌. തുടർഭരണം ബിജെപിയുടെ കൈകളിൽ എത്താതിരിക്കാനുള്ള ശ്രമമാണ്‌ നടത്തേണ്ടത്‌. ഈ കൂട്ടായ്‌മ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ്‌ രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ്‌ ബിജെപിക്കുമുണ്ട്‌. അത്‌ കൂടുതൽ ആപൽക്കരമായ നീക്കങ്ങളിലേക്ക്‌ അവരെ പ്രേരിപ്പിക്കും.

സമീപദിവസങ്ങളിലെ റെയ്‌ഡ്‌ അടക്കമുള്ള സംഭവങ്ങളും അതാണ്‌ സൂചിപ്പിക്കുന്നത്‌. ഇനിയും കൂടുതൽ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപിയിതരരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓർക്കണം. അത്‌ സംഘപരിവാർ മനസുള്ളവരാകരുത്‌. മതനിരപേക്ഷതയ്‌ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വർഗീയതയെ ചെറുക്കുന്നവരുമാകണം. കോൺഗ്രസിന്‌ ഒരിക്കലും ഇക്കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള നിലപാട്‌ എടുക്കാൻ കഴിഞ്ഞിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.