Skip to main content

ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ കേരളം അതിവേഗം നടപ്പാക്കുകയാണ്

കേരളത്തിന്റെ ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്. വൈദ്യുതി സേവന-വിതരണ രംഗത്ത്‌ കേന്ദ്രം അടുത്തിടെ റേറ്റിങ് തയ്യാറാക്കിയതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം എന്നീ രംഗങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. ഇങ്ങനെ സേവന നിലവാരം വർധിപ്പിച്ച് ഇനിയും ആഗോളനിലവാരത്തിലേക്ക് എത്തിക്കും.

രാജ്യത്ത് ആദ്യമായി കേരളത്തിൽ വൈദ്യുതി വാഹന നയം പ്രഖ്യാപിച്ചു. ഊർജ മേഖലയെ പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് ഊർജ കേരള മിഷൻ ആരംഭിച്ചു. സൗര, ഫിലമെന്റ്‌രഹിത കേരളം, വൈദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ മിഷൻ പൂർണതയിലെത്തിക്കാനാണ് ശ്രമം.

സൗരപദ്ധതിയിലൂടെ 1000 മെഗാവാട്ട് സൗരോർജ ഉൽപ്പാദനം ലക്ഷ്യമിടുന്നു. അതിൽ 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയിലൂടെയാണ്. ഇതിലൂടെ സൗരോർജ ശേഷി 800 മെഗാവാട്ടിലായി. എൽഇഡി ബൾബുകൾ കുറഞ്ഞനിരക്കിൽ നൽകുന്ന ഫിലമെന്റ്‌രഹിത പദ്ധതിയിലൂടെ ഒന്നര കോടിയിലധികം ബൾബുകൾ നൽകി. കൽക്കരി ആശ്രയത്വം കുറച്ചും പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിച്ചും സവിശേഷ സംസ്‌കാരം രൂപപ്പെടണം. ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണം.

നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിലും നമ്മൾ തുടർച്ചയായി ഒന്നാംസ്ഥാനത്താണ്. താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജലക്ഷ്യം കൈവരിക്കുന്നതിലും 100 പോയിന്റോടെയാണ് ഈ നേട്ടം. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്‌ക്ക് വൈദ്യുതി ലഭ്യമാക്കണമെന്ന്‌ നിർബന്ധമുണ്ട്.

കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി കൂടും. ഈ ഘട്ടത്തിലും താഴ്ന്നനിരക്കിൽ വൈദ്യുതി ചാർജ്‌ പരിഷ്‌കരണത്തെ പരിമിതപ്പെടുത്തി, പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും നൽകുന്ന ഇളവുകൾ കേരളം നിലനിർത്തുന്നു. ഇത് സാധ്യമായത് കെഎസ്ഇബിയുടെ കാര്യക്ഷമത നല്ലരീതിയിൽ വർധിപ്പിച്ചുകൊണ്ടാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.