Skip to main content

അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം

വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഭൂരിപക്ഷമുള്ള ഭരണമാണ്‌ വരുന്നതെങ്കിൽ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള തീരുമാനങ്ങളാണ്‌ അണിയറയിൽ ഒരുങ്ങത്. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അംഗങ്ങൾക്കായി വിതരണം ചെയ്‌ത ഭരണഘടനയിൽനിന്ന്‌ ചില വാക്കുകൾ അപ്രത്യക്ഷമായത്‌ ഇതിന്റെ ഭാഗമായാണ്‌. സംസ്ഥാനത്തെ നിയമനിർമാണ സഭകൾ പാസാക്കുന്ന ബില്ലുകൾ അനാദികാലത്തോളം കെട്ടിപ്പൂട്ടിവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ല. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഭൂരിപക്ഷമുള്ളിടത്തോളം ഗവർണറുടെ പ്രീതി നഷ്‌ടപ്പെട്ടാലും സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ല. ചിലർക്ക്‌ അധികാരമില്ലാതെ ജീവിക്കാനാകില്ല. അതിനായി ജനാധിപത്യവിരുദ്ധ നിലപാടുകൾ സ്വീകരിച്ച്‌, ജീവിതാവസാനംവരെ സംഘപരിവാറിന്റെ അടിമയാകുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.