കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിക്കാനിരുന്ന മറ്റത്തൂർ പഞ്ചായത്തിലാണ് കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറിയത്. അവിടെ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പടെയുള്ള പൂർണപിന്തുണയോടെയാണ് ഈ കൂറുമാറ്റം. ഏത് നിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കേറാം എന്നാണ് ഇത് മനസിലാക്കിത്തരുന്നത്.
അതിനു നേരിയ ഒരു തടസം പോലുമില്ല. അഖിലേന്ത്യ തലത്തിൽ മുൻപ് അരുണാചലിലെ പുതുശ്ശേരിയിലും ഗോവയിലുമെല്ലാം കണ്ടുപഴകിച്ചതാണ് കേരളത്തിലും നടത്തുന്നത്. മുൻപ് ബിജെപിയുടെ നേതാവ് 35 സീറ്റ് കിട്ടിയാൽ അവർ കേരളം ഭരിക്കും എന്ന് പറഞ്ഞിരുന്നു, മറ്റത്തൂർ കാണിക്കുന്നത് അതിനുള്ള സാധ്യതയാണ്.
കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകാൻ വലിയ പ്രായസമില്ല. പലയിടത്തും അവർ വോട്ട് കൈമാറ്റം നടത്തിയിട്ടുണ്ട്. പലയിടത്തും എസ്ഡിപിഐയുടെ പിന്തുണ നേടിയാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. അതുപോലെ തന്നെയാണ് ഇതിനെ കാണുന്നത്. മോദിയെ അനുകൂലിക്കുകയും നെഹ്‌റു കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ്. ഇതൊക്കെ തന്നെയാണ് കോൺഗ്രസ് ബിജെപിയുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എന്നതിന്റെ ലക്ഷണങ്ങൾ.
